Latest Videos

ആറ് ശതമാനം നേട്ടം കൈവരിച്ച് ടെക് മഹീന്ദ്ര കുതിക്കുന്നു: ജൂൺ പാദത്തിൽ 972 കോടി രൂപ അറ്റാദായം

By Web TeamFirst Published Jul 28, 2020, 12:30 PM IST
Highlights

ഐടി വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8,366.7 കോടി രൂപയായി. 

മുംബൈ: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 972.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതിനെത്തുടർന്ന് ടെക് മഹീന്ദ്ര ഓഹരികൾ ബി‌എസ്‌ഇയിൽ ആറ് ശതമാനം നേട്ടം കൈവരിച്ചു. മുൻ പാദത്തെ അപേക്ഷിച്ച് 20.95 ശതമാനമാണ് നേട്ടം. ടെക് മഹീന്ദ്രയുടെ ഓഹരികൾ 5.7 ശതമാനം ഉയർന്നു. 

രാവിലെ ഒൻപത് മണിയോടെ ഓഹരി വില 5.8 ശതമാനം ഉയർന്ന് 698.8 രൂപയായി. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ ജൂൺ 30 ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 9,106.3 കോടി രൂപയാണ്. മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസത്തെ അപേക്ഷിച്ച് 4.05 ശതമാനം ഇടിവ്.

ഐടി വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8,366.7 കോടി രൂപയായി. ജനുവരി-മാർച്ച് കാലയളവിൽ നിന്ന് 3.48 ശതമാനം ഇടിവാണുണ്ടായത്. 

വരുമാന പ്രഖ്യാപനത്തിന് മുന്നോടിയായി ടെക് മഹീന്ദ്രയുടെ ഓഹരികൾ തിങ്കളാഴ്ച ബി‌എസ്‌ഇയിൽ 1.73 ശതമാനം ഉയർന്ന് 664.05 രൂപയായി. ഇന്നത്തെ നേട്ടത്തിനൊപ്പം, രണ്ട് ട്രേഡിങ്ങ് സെഷനുകൾക്കുള്ളിൽ ഷെയറുകൾ ഏകദേശം 8 ശതമാനം ഉയർന്നു. 

ബി‌എസ്‌ഇ സെൻസെക്സ് 38,211.75 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 275 പോയിൻറ് അഥവാ 0.7 ശതമാനം വർധന. എൻ‌എസ്‌ഇ നിഫ്റ്റി 79 പോയിൻറ് അഥവാ 0.7 ശതമാനം ഉയർന്ന് 11,211.80 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

click me!