സ്വർണ്ണവിലയിൽ ആശ്വാസം, നേരിയ കുറവ്, ഒരു പവൻ സ്വർണ്ണത്തിന് വില 1,15,160

Published : May 30, 2026, 10:28 AM IST
gold rate

Synopsis

ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന്  440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 11,830യാണ്. 8 ഗ്രാമിന് 94,640 രൂപയാണ് വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായത്. സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി  വില 285 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,850 രൂപയാണ്. 

PREV
Read more Articles on
click me!

Recommended Stories

പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിന് വിലക്ക്
കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ പുതുക്കിയ നിരക്ക് നവംബര്‍ 9 മുതല്‍