സൊമാറ്റോ ഐപിഒയ്ക്ക് വിപണിയിൽ മികച്ച പ്രതികരണം, ഓഹരി വിൽപ്പന നാളെ സമാപിക്കും

By Web TeamFirst Published Jul 15, 2021, 4:16 PM IST
Highlights

ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാണ് വിൽപ്പന. 

മുംബൈ: സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) വിപണിയിൽ മികച്ച പ്രതികരണം. 1.3 തവണ വിൽപ്പനയ്ക്ക് വച്ച ഓഹരികൾ ഓവർ സബ്സ്ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകർ ഭക്ഷ്യ വിതരണ സ്റ്റാർട്ടപ്പിന്റെ ഓഹരികൾക്കായുളള ലേലം വിളിക്കുന്നത് തുടരുകയാണ്.

71.92 കോടി ഐപിഒ ഇഷ്യു വലുപ്പത്തിന് 95.44 കോടി ഓഹരികൾക്കുളള ബിഡ്ഡുകൾ ലഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

റീട്ടെയിൽ നിക്ഷേപകർ അവർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന്റെ 3.96 ഇരട്ടി ആവശ്യക്കാരെത്തി. വ്യക്തി​ഗത റീട്ടെയിൽ നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. 

9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഓഹരികളോടൊപ്പം ഓഫർ ഫോർ സെയിൽവഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇൻഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികൾ വിൽക്കുന്നത്. 

ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാണ് വിൽപ്പന. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിന് വരെ അപേക്ഷനൽകാം. ഐപിഒ നാളെ സമാപിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!