ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി തന്നെ!

Published : Oct 04, 2018, 01:00 PM IST
ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി തന്നെ!

Synopsis

ഫോബ്സ് മാഗസിന്‍റെ 2018 ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രകാരമാണ് കണക്കുകള്‍. 

മുംബൈ: ഫോബ്സ് മാഗസിന്‍റെ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായി 11 -ാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി തന്നെ. കണക്കുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ ആകെ ആസ്തി 4730 കോടി ഡോളറാണ്. 

ജിയോ ബ്രാന്‍ഡിന്‍റെ വിജയത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 930 കോടി ഡോളറാണ് അംബാനി തന്‍റെ ആകെ ആസ്തിയോട് ചേര്‍ത്തത്. ഫോബ്സ് മാഗസിന്‍റെ 2018 ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രകാരമാണ് കണക്കുകള്‍. 

വിപ്രോയുടെ ചെയര്‍മാന്‍ അസിം പ്രേംജിയാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തി. മിത്തല്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ലക്ഷി മിത്തലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള വ്യക്തി.  

പ്രേംജിയുടെ ആകെ ആസ്തി 2100 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം 200 കോടി ഡോളറാണ് തന്‍റെ ആസ്തിയോട് പ്രേംജി കൂട്ടിച്ചേര്‍ത്തത്. മിത്തലിന്‍റെ ആകെ ആസ്തി 1830 കോടി ഡോളറാണ്. 180 കോടി ഡോളര്‍ മിത്തല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് തന്‍റെ ആസ്തിയോട് ചേര്‍ത്തു.  

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി