പെട്രോള്‍, ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Published : Oct 04, 2018, 09:34 AM ISTUpdated : Oct 04, 2018, 10:42 AM IST
പെട്രോള്‍, ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Synopsis

പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ദ്ധിച്ചത്. 

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകൾ ഇന്നും കൂടി. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ദ്ധിച്ചത്. 

ഇതോടെ, കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചി നഗരത്തിലെ ഡീസൽ വില. നഗരത്തിനു വെളിയില്‍ വില 80 ന് മുകളില്‍ എത്തി. തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 87.25 ചെലവാക്കണം.

നഗരത്തിനു വെളിയില്‍ 88.50 രൂപ വരെയാണു വില. ഡീസൽ വില നഗരത്തിനുള്ളിൽ 80.63 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.
 

PREV
click me!

Recommended Stories

അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം
ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം