മുകേഷ് അംബാനിയുടെ റിലയന്‍സ് ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്: തുടക്കം ഗുജറാത്തില്‍

Published : Jan 20, 2019, 07:59 PM ISTUpdated : Jan 20, 2019, 08:06 PM IST
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്: തുടക്കം ഗുജറാത്തില്‍

Synopsis

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടാകും ഇ- കൊമേഴ്സിലേക്ക് റിലയന്‍സ് ചുവടുവയ്ക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്‍റെ സ്വപ്ന പദ്ധതി വിശദീകരിച്ചത്.

ദില്ലി: ടെലികോം സംരംഭമായ ജിയോ, റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ പിന്തുണയോടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍  സജീവമാകാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നു. ഗുജറാത്തിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യമായി അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടാകും ഇ- കൊമേഴ്സിലേക്ക് റിലയന്‍സ് ചുവടുവയ്ക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്‍റെ സ്വപ്ന പദ്ധതി വിശദീകരിച്ചത്. നിലവില്‍ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയവയാണ് ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍. ഇ- കൊമേഴ്സിലേക്ക് റിലയന്‍സിന്‍റെ കടന്നുവരവുണ്ടാകുന്നതോടെ രാജ്യത്ത് ഈ രംഗത്തെ മത്സരം കടക്കും. 

റിലയന്‍സ് ജിയോയ്ക്ക് 28 കോടി വരിക്കാരുണ്ട്. റിലയന്‍സ് റീട്ടെയിലിന് 6,500 പട്ടണങ്ങളിലായി പടര്‍ന്ന് കിടക്കുന്ന 10,000 ത്തോളം സ്റ്റോറുകളുമുണ്ട്. ആ ബൃഹത്ത് ശൃംഖലയെ ഇ- കൊമേഴ്സിനായി ഉപയോഗപ്പെടുത്താനാണ് റിലയന്‍സിന്‍റെ പദ്ധതി.

PREV
click me!

Recommended Stories

ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം
ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ