ഓണ്‍ലൈനിലൂടെ വസ്ത്രം വാങ്ങുന്നവര്‍ക്ക് സര്‍പ്രൈസുമായി മിന്ത്ര

By Web DeskFirst Published Apr 17, 2018, 3:52 PM IST
Highlights
  • ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഉപസ്ഥാപനമാണ് മിന്ത്ര

ബാംഗ്ലൂര്‍: ഓണ്‍ലൈന്‍ ടെക്സ്റ്റെയില്‍ രംഗത്ത് വിപ്ലവത്തിന് തയ്യാറെടുത്ത് മിന്ത്ര. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും (കൃത്രിമ ബുദ്ധി) കണ്‍സ്യൂമര്‍ ടെക്ക്നേളജിയുടെയും വിശാല വിഭവശേഷിയെക്കൂടി ഉള്‍പ്പെടുത്താന്‍ മിന്ത്ര തയ്യാറെടുക്കുന്നു. 

ഇതിനായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ടെക്ക്നേളജി സംരംഭമായ വിറ്റ്വര്‍ക്കിനെ ഏറ്റെടുക്കാനാണ് മിന്ത്രയുടെ തീരുമാനം. ഈ ഏറ്റെടുക്കലോടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരമേഖലയിലേക്ക് സാങ്കേതിക വിഭവങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഉപസ്ഥാപനമാണ് മിന്ത്ര. 

സ്മാര്‍ട്ട് ഷൂസ്, സ്മാര്‍ട്ട് വാച്ച് എന്നിവയാണ് വിറ്റ്വര്‍ക്കിന്‍റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ചെറുതായെങ്കിലും മിന്ത്രയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാപനം ജബോങാണ്. എന്നാല്‍ വിറ്റ്വര്‍ക്കിനെ ഏറ്റെടുക്കുന്നതിലൂടെ മിന്ത്രയ്ക്ക് ഈ രംഗത്ത് എതിരാളികളില്ലാതെയാവും.   

click me!