
ബംഗളൂരു: നന്ദന്‍ നിലേക്കനിയെ ഇന്‍ഫോസിസ് ചെയര്‍മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സി ഇ ഒ സ്ഥാനത്ത് നിന്ന് വിശാല്‍ സിക്ക രാജിവച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് നിലേക്കനിയെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യം 35,000 കോടിയോളം ഇടിഞ്ഞിരുന്നു. ഇന്‍ഫോസിസ് സ്ഥാപകാംഗമായി നിലേക്കനി 2002 മുതല്‍ 07 വരെ കമ്പനി മേധാവിയായിരുന്നു. ആധാര്‍ കാര്‍ഡിന് രൂപം നല്കുന്നതിനായി 2009ലാണ് നിലേക്കനി ഇന്‍ഫോസിസ് വിട്ടത്. നിലേക്കനി തിരിച്ചെത്തിയതിന് പിന്നാലെ ചെയര്‍മാനായിരുന്ന ശേഷസായി, വെങ്കടേശ്വന്‍, സിക്ക എന്നിവര്‍ ഉന്നത സ്ഥാനങ്ങള്‍ രാജിവച്ചു. ഇന്‍ഫോസിസ് സ്ഥാപകാംഗം നാരാണയ മൂര്‍ത്തിയെ എതിര്‍ക്കുന്നവരാണ് രാജിവച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.