എസ്ബിടി ലയനം: നാളെയും മറ്റന്നാളും  രാജ്യവ്യാപകമായി ബാങ്ക് സമരം

By Web DeskFirst Published Jul 11, 2016, 6:33 AM IST
Highlights

കൊച്ചി: എസ്ബിഐയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്ബിടി അടക്കമുള്ള  അസ്സോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ നാളെയും മറ്റെന്നാളും രാജ്യവ്യാപകമായി പണി മുടക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ വാണിജ്യ ബാങ്ക്  ജീവനക്കാര്‍ മറ്റന്നാളും പണി മുടക്കും.

ഇതിനിടെ ലയന നടപടികളുടെ  ഭാഗമായി എസ്ബിടിയിടെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം എസ്ബിഐ നല്‍കി.ലയന നടപടികളുടെ ഭാഗമായാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത്. ബാങ്കിന്റെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലടക്കം നിരവധി താത്കാലിക ജീവനക്കാരുണ്ട്. ഇവരടക്കം മുഴുവന്‍ താത്കാലിക ജീവനക്കാരെയും ഉടന്‍ പിരിച്ചു വിടണമെന്നാണ് നിര്‍ദ്ദേശം. ബാങ്കില്‍ ഇനി മുതല്‍ താത്കാലിക ജീവന്ക്കാര്‍ വേണ്ടെന്നാണ് ഉത്തരവിലുള്ളത്. 

ലയന നീക്കത്തിനെതിരെ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും സംഘടനകള്‍ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും പണിമുടക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച രാജ്യത്തെ മറ്റ് ബാങ്കുകളിലെ ജീവനക്കാരും പണി മുടക്കും. ഇതോടെ രാജ്യവ്യാപകമായി  ബാങ്ക് ഇടപാടുകള്‍ രണ്ട് ദിവസം  സ്തംഭിക്കാനാണ് സാധ്യത.

click me!