
പ്രമുഖ ഫ്ളാറ്റ് നിര്‍മ്മാതാക്കളായ നാഷണല്‍ ബില്‍ഡേഴ്സ് ഇനി ചെങ്ങന്നൂരിലും. നവിമുംബൈയിലും കൊച്ചിയിലുമായി 125- ഓളം പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയ നാഷണല്‍ ബില്‍ഡേഴ്സ് ഇതാദ്യമായാണ് ചെങ്ങന്നൂരിലെത്തുന്നത്.
ചെങ്ങന്നൂര്‍ മഴുക്കീറിലാണ് നാഷണല്‍ ബില്‍ഡേഴ്സിന്‍റെ പുതിയ പ്രൊജക്ട് നാഷണല്‍ ഷാലോം വരുന്നത്. നിര്‍മ്മാണം 90 ശതമാനവും പൂര്‍ത്തിയാക്കിയ പദ്ധതി അവസാനഘട്ട മിന്നുക്ക് പണികളിലാണിപ്പോള്‍ ഉള്ളത്. അത് കൂടി പൂര്‍ത്തിയാക്കിയ ശേഷം മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താകള്‍ക്കായി ഫ്ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കന്പനി അറിയിക്കുന്നു.
ചെങ്ങന്നൂര്‍ നഗരത്തിലെ കല്ല്യാശ്ശേരി ജംഗ്ഷനടുത്തായാണ് നാഷണല്‍ ഷാലോം സ്ഥിതി ചെയ്യുന്നത്. നഗരതിരക്കില്‍ നിന്നും ഒരല്‍പം മാറി തീര്‍ത്തും ഗ്രാമസൗന്ദര്യത്തിലേക്ക് മിഴിതുറക്കുന്ന രീതിയിലാണ് ഫ്ളാറ്റിന്‍റെ നിര്‍മ്മിതി. 2ബിഎച്ച്കെ--3ബിച്ച്കെ ഫ്ളാറ്റുകളടങ്ങിയ അഞ്ച് ബ്ലോക്കുകളുടെ സമന്വയമാണ് നാഷണല്‍ ഷാലോം.
എംസി റോഡിന് അരികില്‍ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പ്ലേ ഗ്രൗണ്ട്,ഫിറ്റ്നസ് സെന്‍റര്‍, ഇന്‍ഡോര്‍ ഗെയിം ഹാള്‍, പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത വൈഫൈ സൗകര്യമുള്ള വിസിറ്റേഴ്സ് ലോഞ്ച്, എല്ലാ ഫ്ലാറ്റുകളേയും സെക്യൂരിറ്റിയേയും ബന്ധിപ്പിക്കുന്ന ഇന്‍റര്‍കോം എന്നിവ ഫ്ളാറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം കേന്ദ്രീകൃത ഗ്യാസ് സംവിധാനവും, 24 മണിക്കൂര്‍ സെക്യൂരിറ്റിയും ഫ്ളാറ്റില്‍ ഒരുക്കിയിട്ടുണ്ട്. മാലിന്യസംസ്കാരത്തിനുള്ള പ്ലാന്‍റും ആധുനിക അഗ്നിരക്ഷാസംവിധാനവും നാഷണല്‍ ഷാലോമിലുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.