ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

Published : Nov 30, 2018, 08:35 PM IST
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

Synopsis

നിലവില്‍ എന്‍പിഎഫ്സികള്‍ നേരിടുന്ന മൂലധന പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍ബിഐയുടെ ഈ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.   

ദില്ലി: ബാങ്കിംഗ് ഇതര ധാനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) വായ്പ മാനദണ്ഡങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. എന്‍ബിഎഫ്സികള്‍ നേരിടുന്ന മൂലധന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് നടപടി.  പുതുക്കിയ നിര്‍ദ്ദേശ പ്രകാരം എന്‍ബിഎഫ്സികള്‍ക്ക് അവരുടെ അഞ്ച് വര്‍ഷ കാലാവധിയുളള വായ്പകള്‍ ആറ് മാസം കൈവശം സൂക്ഷിച്ച ശേഷം സെക്യൂരിറ്റികളായി മാറ്റാം. 

ഇതുവരെ എന്‍ബിഎഫ്സികള്‍ ഒരു വര്‍ഷം കൈവശം സൂക്ഷിച്ച വായ്പകളായിരുന്നു സെക്യൂരിറ്റികളായി മാറ്റാമായിരുന്നത്. നിലവില്‍ എന്‍പിഎഫ്സികള്‍ നേരിടുന്ന മൂലധന പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍ബിഐയുടെ ഈ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. 

അഞ്ച് വര്‍ഷ കാലാവധിയുളള വായ്പകള്‍ ആറ് മാസത്തിലൊരിക്കല്‍, അല്ലെങ്കില്‍ രണ്ട് പാദങ്ങള്‍ കൂടുമ്പോഴുളള ഘടുക്കളായാണ് തിരിച്ചടയ്ക്കേണ്ടതെന്ന്  ആര്‍ബിഐ അറിയിച്ചു. 

PREV
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല