എന്‍ഡിടിവി വില്‍ക്കുന്നില്ല: സ്ഥിരീകരിച്ച് ചാനല്‍

By Web DeskFirst Published Sep 22, 2017, 7:32 PM IST
Highlights

ദില്ലി: എന്‍.ഡി.ടി.വിയെ സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ എന്‍.ഡി.ടി.വി.അധികൃതര്‍ നിഷേധിച്ചു. 

കമ്പനി പ്രമോട്ടര്‍മാര്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഓഹരി ഉടമകള്‍ അത്തരത്തില്‍ ഒരു കാരാറുകളും നടത്തിയിട്ടില്ലെന്നും എന്‍.ഡി.ടി.വി ഔദ്യോഗികമായി അറിയിച്ചു.

എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വഴി അജയ് സിങ് കമ്പനിയുടെ 40 ശതമാനത്തോളം ഓഹരി വാങ്ങിയെന്നായിരുന്നു വാര്‍ത്ത.

click me!