
ദില്ലി: സാമ്പത്തിക മൂലധന ചട്ടങ്ങൾ പരിശോധിക്കാന്‍ റിസർവ്വ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചു. മുൻ ആർബിഐ ഗവർണർ ഡോ ബിമൽ ജലാൻ ചെയർമാനായ സമിതിയിൽ ആറ് അംഗങ്ങളാണ് ഉള്ളത്. കരുതൽ ധനശേഖരത്തിന്റെ അടക്കം പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ സമിതി റിസർവ്വ് ബാങ്കിന് റിപ്പോർട്ട് നൽകും. നവംബർ 19 ന് കൂടിയ ആർബിഐ ബോർഡ് യോഗ തീരുമാന പ്രകാരമാണ് സമിതി രൂപീകരിച്ചത്.