
ജനുവരി ഒന്നു മുതല്‍ സൗദിയിൽ പുതിയ ലെവി പ്രാബല്യത്തിൽ വരും. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഓരോ ജീവനക്കാരും ഇനി മുതല്‍ പ്രതിമാസം 400 റിയാല്‍ ലെവി നല്‍കേണ്ടി വരും.
മന്ത്രി സഭ തീരുമാനപ്രകാരം വിദേശികളുടെ മേല്‍ പുതിയതായി ഏർപ്പെടുത്തിയ ലെവി ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കുമ്പോഴാണ് പുതിയ ലെവി അടക്കേണ്ടത്.
നേരത്തെ ഇഖാമ പുതിക്കിയവർക്കും ജനുവരി ഒന്നുമുതൽ ലെവി ബാധകമാണെന്നും മന്ത്രലയം അറിയിച്ചു. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികൾക്കു ജനുവരി ഒന്നു മുതല്‍ പ്രതിമാസം 400 റിയാൽ ലെവി നൽകണം.
ഇവർക്ക് ഇഖാമ പുതുക്കാൻ ഒരു വർഷത്തേക്ക് 4800 റിയാൽ ലെവിയും 100 റിയാൽ വർക്ക് പെർമിറ്റിനും ഇഖാമ ഫീസായി 650 റിയാലും അടക്കം 5550 റിയാൽ ചിലവാകും.
2019 ൽ ഇത് 7950 റിയാലായി ഉയരും.
അതേസമയം വിദേശികളെക്കാള്‍ സ്വദേശികള്‍ കൂടുതലള്ള സ്ഥാപനങ്ങളില്‍ ഓരോ വിദേശിയുടെ പേരിലും പ്രതിമാസം 300 റിയാലും വര്‍ഷം 3600 റിയാലും ലെവി നല്‍കേണ്ടി വരും
2019ല്‍ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികൾക്കു വര്‍ഷത്തില്‍ 7200 റിയാലും 2020 ൽ 9600 റിയാലും ലെവി നൽകണം.
തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനും ലെവി നിര്‍ബന്ധമാണ്. ഇത് വര്‍ഷത്തില്‍ ഒന്നിച്ചാണ് അടക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.