നാഷണന്‍ പെന്‍ഷന്‍ സ്കീം: ഗുണഭോക്താക്കള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം

By Web DeskFirst Published Apr 22, 2018, 6:38 PM IST
Highlights
  • മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്‍റ് അതോറിറ്റിയുടേത്

ദില്ലി: നാഷണല്‍ പെന്‍ഷന്‍ സ്കീമിന്‍റെ (എന്‍പിഎസ്സ്) ഗുണഭോക്താക്കള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്‍റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) മാറ്റം വരുത്തി. ഇനിമുതല്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമിന്‍റെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പരും നിര്‍ബന്ധമാണ്. 

പുതിയ നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊന്ന് നാഷണല്‍ പെന്‍ഷന്‍ സ്കീമിന് പുറത്തുപോകാനുള്ള നടപടികള്‍ ലഘൂകരിച്ചതാണ്. പുതിയ ഗുണഭോക്താക്കളായി എത്തുന്നവര്‍ ന്യൂ കോമണ്‍ സസ്ക്രെബര്‍ രജിസ്ട്രേഷന്‍ പൂരിപ്പിച്ച് നല്‍കണം. 

നിലവിലുളള ഗുണഭോക്താക്കള്‍ www.cra-nsdi.com വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫോറിന്‍ അക്കൗണ്ട് ടാക്സ് കംബൈലന്‍സ് ആക്ട് (എഫ്എടിസിഎ) സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ നല്‍കണം. 

click me!