
ന്യൂയോര്‍ക്ക്: 226 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍വൈഎസ്ഇ) മേധാവിയായി ഒരു വനിതയെത്തുന്നു. സ്റ്റേസി ക്യുന്നിംഗ്ഹാമാണ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മേധാവിയായി വെള്ളിയാഴ്ച്ച ചുമതലയേല്‍ക്കുന്നത്. നിരവധി പ്രഗത്ഭര്‍ എന്‍വൈഎസ്ഇയുടെ പ്രസിഡന്‍റ് പദവി വഹിച്ചിട്ടുണ്ടെങ്കിലും ഒരു വനിത ആ പദവിയിലെത്തുന്നത് ആദ്യമായാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫ്ലോര്‍ ക്ലാര്‍ക്കായി സേവനമാരംഭിച്ച സ്റ്റേസി, പിന്നീട് പടിപടിയായി വളര്‍ന്ന് അദ്ധ്യക്ഷ പദവിയിലേക്കെത്തുകയായിരുന്നു. എന്‍വൈഎസ്ഇയുടെ 67 മത്തെ പ്രസിഡന്‍റായാണ് സ്റ്റേസിയെത്തുന്നത്. നിലവില്‍ എന്‍വൈഎസ്ഇയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ്.
സ്റ്റേസിയുടെ കടന്നുവരവ് ബിസിനസ് ലോകത്ത് വെല്ലുവിളികള്‍ നേരിടുന്ന വനിതകള്‍ക്ക് ആത്മവിശ്വാസം പകരുന്നതാവും. ലോകത്തെ ഏറ്റവും പഴക്കമുളളതും ശക്തമായ അനേകം കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുളളതുമായ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രസിഡന്‍റ് പദവി ലോകത്തെ ഏറ്റവും ഉയര്‍ന്ന പദവികളിലൊന്നാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.