ആശുപത്രിയിലെ മുറിയ്ക്ക് ജി.എസ്.ടി വേണ്ട; ഹോട്ടലുകളില്‍ പരമാവധി വിലയ്ക്ക് മുകളില്‍ നികുതി

By Web DeskFirst Published Sep 2, 2017, 11:59 PM IST
Highlights

ദില്ലി: ആശുപത്രികളിലെ മുറിവാടകയ്ക്കു് ചരക്ക് സേവന നികുതി ബാധകമായിരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്ര എക്സൈസ്, കസ്റ്റംസ് ബോര്‍ഡാണ് ഇത് സംബന്ധിച്ച വിശദീകരണം പുറപ്പെടുവിച്ചത്. ഹോട്ടലുകളില്‍ പരമാവധി വാടക അടിസ്ഥാനമാക്കിയാവും നികുതി നിശ്ചയിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹോട്ടലുകള്‍ അവരുടെ വെബ്സൈറ്റിലോ താരിഫ് കാര്‍ഡിലോ പ്രസിദ്ധീകരിച്ചിട്ടുള്ള വില അടിസ്ഥാനമാക്കിയാവും ജി.എസ്.ടി നിശ്ച ശതമാനവും 2500നു മുകളില്‍ 7500 വരെ 18 ശതമാനവും 7500 രൂപയ്ക്കു മുകളില്‍ 28 ശതമാനവും ആയിരിക്കും നികുതി. ഡിസ്കൗണ്ട് നിരക്കില്‍ മുറി നല്‍കിയാലും യഥാര്‍ത്ഥ വാടക അടിസ്ഥാനമാക്കിയാവും നികുതി ചുമത്തുന്നത്. താരിഫ് കാര്‍ഡിലും വെബ്സൈറ്റുകളിലും പല വിലയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കും.

click me!