
ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും ഇപ്പോഴത്തെ സ്ഥിതിയില്‍ വായ്പയെടുക്കാതെ കോര്‍പേറേഷന് കഴിയില്ലെന്ന സ്ഥിതിയിലാണ് ഇപ്പോഴും. ഈ സാഹചര്യത്തില്‍ ഇന്ന് ഏതായാലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ല. എന്നാല്‍ ശമ്പളം എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ പോലും മാനേജ്മെന്റിന് വ്യക്തമായ ഉത്തരമില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകുന്നേരം നാലു മണിക്ക് സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്.
ശമ്പളം നല്‍കാനായി ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച മാത്രമേ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നാണ് ബാങ്ക് മറുപടി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന യോഗത്തിലാണ് ജീവനക്കാരുടെ പ്രതീക്ഷ. ശമ്പളം എന്ന് ലഭിക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പ് വൈകുന്നേരത്തോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുമടക്കമുള്ളവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.