വിമാന ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്കാരുടെ കൈപൊള്ളും

By Web DeskFirst Published Nov 4, 2017, 12:49 PM IST
Highlights

വിമാന ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതുകൊണ്ടുതന്നെയാണ് ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ഉയര്‍ന്ന തുക പിഴയായി ഈടാക്കാന്‍ വിമാന കമ്പനികള്‍ ആലോചിക്കുന്നത്. വളരെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ സര്‍വ്വീസായ സ്പൈസ് ജെറ്റ് കഴിഞ്ഞദിവസം ക്യാന്‍സലേഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 3000 രൂപയും അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുമെന്ന് സ്‌പൈസ് ജെറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതുവരെ യഥാക്രമം 2205ഉം 2500ഉം ആയിരുന്നു സ്പൈസ് ജെറ്റ് ക്യാന്‍സലേഷന്‍ ഫീസായി ഈടാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1800 രൂപ മാത്രമാണ് സ്പൈസ് ജെറ്റ് ഈ ഇനത്തില്‍ ഈടാക്കിയിരുന്നത്. ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗോഎയര്‍ എന്ന വിമാനകമ്പനി ഈടാക്കുന്ന 2225 രൂപയാണ് നിലവിലുള്ളത് ഏറ്റവും കുറഞ്ഞ ക്യാന്‍സലേഷന്‍ ഫീ. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.

click me!