രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു

Web Desk |  
Published : Aug 16, 2017, 06:48 AM ISTUpdated : Oct 05, 2018, 02:25 AM IST
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു

Synopsis

കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിയ്ക്കുന്നു. ഒരു മാസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിച്ചു. ഡീസല്‍ വില നാല് രൂപ കൂടി. ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവില്‍ വന്ന ശേഷമാണ് വിലയിലെ ഗണ്യമായ വര്‍ദ്ധന.

ഓരോ ദിവസവും ഇന്ധന പുതുക്കുകയെന്ന രീതി എണ്ണക്കമ്പനികള്‍ നടപ്പാക്കിയത് കഴിഞ്ഞ ജൂണ്‍ 16ന്. അന്ന് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ 12 പൈസയും ഡീസല്‍ വില ലിറ്ററിന് ഒരു രൂപ 24 പൈസയും കുറച്ചു. പിന്നീടുള്ള ദിവസങ്ങളിലും നേരിയ തോതില്‍ വില കുറഞ്ഞു. ഒടുക്കം ജൂലൈ നാലിന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 65 രൂപ 61 പൈസയും ഡീസല്‍ വില ലിറ്ററിന് 57 രൂപ 17 പൈസയും എന്ന നിലയിലെത്തി. എന്നാല്‍ ഒരു മാസത്തിനിപ്പുറം ഓഗസ്റ്റ് 15ന് പെട്രോള്‍ വില ലിറ്ററിന് 70 രൂപ 58 പൈസ, ഡീസല്‍ വില 61 രൂപ 15 പൈസ. അഞ്ചാഴ്ചക്കിടെ പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധന അഞ്ച് രൂപ. ഓരോ ദിവസവും നേരിയ തോതില്‍ മാത്രം കൂടുന്നതിനാല്‍ വിലയിലെ ഗണ്യമായ വര്‍ദ്ധന ഭൂരിപക്ഷത്തിന്റെയും ശ്രദ്ധയില്‍പ്പെടുന്നില്ല.

രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപ-ഡോളര്‍ വിനിമയ നിരിക്കും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ ഇന്ധന വില നിശ്ചയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ക്രൂഡോയില്‍ വില ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടില്ല. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എണ്ണ വില പുതുക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് വേണമെന്ന ആവശ്യം ശക്തമാകുന്നത്. മൊബൈല്‍ കോള്‍ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും നിശ്ചയിക്കുന്നത് പോലുള്ള റെഗുലേറ്ററി ബോര്‍ഡ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങണമെന്നാണ് ആവശ്യം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

​ഗോൾ‍ഡ് ഹാൾമാർക്കിങ്ങിലും കേരളം തന്നെ ഒന്നാമത്! രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ലെന്ന് കണക്കുകൾ
നാട്ടില്‍ വസ്തു വാങ്ങിക്കൂട്ടുന്ന പ്രവാസികളാണോ നിങ്ങള്‍? ഈ 5 കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നിക്ഷേപം വെറുതെയാകും!