ഡിജിറ്റല്‍ പേയ്മെന്‍റ് പരാതികള്‍ തീര്‍പ്പാക്കാന്‍ ഓംബുഡ്സ്മാന്‍ സേവനം കേരളത്തിലും

By Web TeamFirst Published Feb 4, 2019, 3:58 PM IST
Highlights

ഓംബുഡ്സ്മാന്‍ സ്കീം ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് എന്ന സംവിധാനം രാജ്യത്ത് നിലവില്‍ വന്നതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വിജ്ഞാപനം ഇറക്കിയിരുന്നു. 

തിരുവനന്തപുരം: ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനങ്ങള്‍ വഴി നടത്തുന്ന ഇടപാടുകളെപ്പറ്റിയുളള പരാതികള്‍ പരിഹരിക്കാന്‍ ഇനിമുതല്‍ ഓംബുഡ്സ്മാന്‍ സേവനം ലഭിക്കും. ഇ - വോലറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാന്‍ മാത്രമായുളള ഓംബുഡ്സ്മാന്‍ സേവനം രാജ്യത്ത് നടപ്പാക്കുന്നത് ഇതാദ്യമാണ്. 

ഓംബുഡ്സ്മാന്‍ സ്കീം ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് എന്ന സംവിധാനം രാജ്യത്ത് നിലവില്‍ വന്നതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വിജ്ഞാപനം ഇറക്കിയിരുന്നു. ബാങ്കിങ് സംവിധാനത്തിലൂടെ അല്ലാതെയുളള ഇ- വാലറ്റുകളും ആപ്പുകളും ഉപയോഗിച്ചുളള ഇടപാടുകളെപ്പറ്റിയുളള പരാതികളാണ് ഓംബുഡ്സ്മാന്‍ സ്വീകരിക്കുന്നത്. 

ബാങ്കിങ് ഓംബുഡ്സ്മാന്‍റെ അതേ മാതൃകയിലാണ് ഇലക്ട്രോണിക് പേയ്മെന്‍റ് ഓംബുഡ്സ്മാന്‍റെയും പ്രവര്‍ത്തനം. തിരുവനന്തപുരം ഉള്‍പ്പെടെയുളള 21 കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുളള ഓംബുഡ്സ്മാന്‍റെ സേവനം ലഭ്യമാകും. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവ ഉള്‍പ്പെടുന്ന മേഖല തിരുവനന്തപുരം കേന്ദ്രത്തിന്‍റെ പരിധിയിലാണ് വരുന്നത്.

തിരുവനന്തപുരം കേന്ദ്രത്തിന്‍റെ വിലാസം:

ഓംബുഡ്സ്മാന്‍ ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ്,
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,
ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം- 695 033

phone: 0471-2332723/ 0471-2323959

fax: 0471-2321625.  

click me!