എണ്ണവില ഇനിയും കുതിച്ചുയരുമോ? 30ന് അറിയാം

By Web DeskFirst Published Nov 26, 2017, 11:27 AM IST
Highlights

ദോഹ: എണ്ണ ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍  ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നവംബര്‍ 30നു വിയന്നയില്‍ യോഗം ചേരും. ഇപ്പോള്‍ തുടരുന്ന നിയന്ത്രണം അടുത്ത വര്‍ഷം അവസാനം വരെ തുടരണമെന്നാണു സൗദി അറേബ്യയുടെ നിലപാട്. അത്രത്തോളമില്ലെങ്കിലും നിയന്ത്രണം നീട്ടുന്നതിനോടാണ് റഷ്യക്കും താല്‍പ്പര്യം. 

ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ ഊര്‍ജമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവാണ് ഉല്‍പാദനത്തില്‍ വരുത്തിയിട്ടുള്ളത്. ഉല്‍പാദന നിയന്ത്രണം എണ്ണവിലയില്‍ ശക്തമായി പ്രതിഫലിച്ചുതുടങ്ങിയെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍  63.86 ഡോളറാണ് അസംസ്കൃത എണ്ണയുടെ ഇപ്പോഴത്തെ വില. 

 

click me!