അടുത്ത പത്ത് വര്‍ഷം ലോകത്തെ ഇന്ത്യ നയിക്കും; വന്‍ പ്രവചനവുമായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ്

By Web TeamFirst Published Feb 22, 2019, 3:31 PM IST
Highlights

5.1 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന ചൈന അടുത്ത ദശാബ്ദത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ 5.3 ശതമാനം വളര്‍ച്ച നിരക്കുമായി ഫിലിപ്പീന്‍സിന് ഇടം നേടും. ഇന്തോനേഷ്യയ്ക്കാകും വളര്‍ച്ച നിരക്കില്‍ മൂന്നാം സ്ഥാനം. വളര്‍ച്ച നിരക്ക് 5.1 ശതമാനവും.

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍ഘടനയായി ഇന്ത്യ അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. 2019 -28 കാലത്ത് ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കും. ലോകത്തെ വളരുന്ന സമ്പദ്‍വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാകും ഇത്. 

5.1 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന ചൈന അടുത്ത ദശാബ്ദത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ 5.3 ശതമാനം വളര്‍ച്ച നിരക്കുമായി ഫിലിപ്പീന്‍സിന് ഇടം നേടും. ഇന്തോനേഷ്യയ്ക്കാകും വളര്‍ച്ച നിരക്കില്‍ മൂന്നാം സ്ഥാനം. വളര്‍ച്ച നിരക്ക് 5.1 ശതമാനവും.

ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് തയ്യാറാക്കിയ ഗ്ലോബല്‍ ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് അടുത്ത ദശാബ്ദത്തെ നയിക്കുക ഇന്ത്യയാകുമെന്ന സൂചന നല്‍കുന്നത്. 

click me!