പാനസോണിക് മൊബൈല്‍ ഫോണ്‍ അടക്കമുളള ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടും

By Web TeamFirst Published Oct 14, 2018, 12:31 PM IST
Highlights

വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ഘട്ടത്തില്‍ 74.50 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു. 

ദില്ലി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഉത്സവകാലത്തിന് ശേഷം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുമെന്ന് പാനസോണിക് ഇന്ത്യ. മൊബൈല്‍ ഫോണ്‍, മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാവും വില ഉയര്‍ത്തുക. 

വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ഘട്ടത്തില്‍ 74.50 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു. മറ്റ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും, പാനസോണിക്കിനെ സംബന്ധിച്ച് ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നും പാനാസോണിക്ക് ഇന്ത്യ ദക്ഷിണേഷ്യന്‍ വിഭാഗം പ്രസിഡന്‍റും സിഇഒയുമായ മനീഷ് ശര്‍മ്മ വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷം 12,300 കോടി രൂപ വരുമാനമാണ് കമ്പനി ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്.         

click me!