ഉത്സവ സീസണ്‍ എത്തി; പണം വാരാനൊരുങ്ങി ബോളിവുഡ്

By Web TeamFirst Published Oct 14, 2018, 11:44 AM IST
Highlights

അമീറിനൊപ്പം അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവരും കൂടിയെത്തുന്നതോടെ ഫീലിം ഉത്സവക്കാലത്തെ പ്രധാന ചിത്രമാകും. 150 കോടി രൂപ മുതല്‍ മുടക്കിയാണ് യാഷ് രാജ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ആമി ജാക്സനും ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയായ എന്തിരന്‍റെ രണ്ടാം ഭാഗമായ 2.0 വാണ് മറ്റൊരു വലിയ റിലീസ്.

ദസറ മുതല്‍ ക്രിസ്മസ് വരെ ബോളിവുഡിന് ഏറെ പ്രതിക്ഷയുളള നാളുകളാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ പണം വാരാന്‍ ബോളിവുഡിന് കഴിയുന്ന കാലമാണിത്. 2018 ഉത്സവ സീസണിലും ആ പതിവിന് മാറ്റമില്ല. ഏകദേശം 30 ഓളം ചിത്രങ്ങളാണ് അടുത്ത മൂന്ന് മാസത്തിനിടയ്ക്ക് പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. ഇവയ്ക്ക് എല്ലാം കൂടി ഏകദേശം 1,200 കോടി രൂപയിലേറെ മുതല്‍ മുടക്ക് വരുമെന്നാണ് ഈ മേഖലയിലുളളവരുടെ കണക്കുകൂട്ടല്‍.

ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയ മുതല്‍ മുടക്കില്‍ പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രങ്ങളും ഓരേ പോലെ പ്രതീക്ഷയിലാണ്. നവംബര്‍ എട്ടിന് പുറത്തിറങ്ങാനിരിക്കുന്ന ആമീര്‍ ഖാന്‍റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനാകും ഉത്സവകാല ബിഗ് ബജറ്റ് ചിത്രങ്ങളുടെ മാലപ്പടക്കത്തിന് തീരികൊളുത്തുക. പ്രശസ്ത സിനിമ നിരീക്ഷകര്‍ ഒന്നടങ്കം പറയുന്നത് അമീറിന്‍റെ സിനിമകളുടെ വലിയ വരുമാന സാധ്യതയെക്കുറിച്ചാണ്, 300 മുതല്‍ 450 കോടി രൂപ വരെ അമീറിന്‍റെ സിനിമകള്‍ക്ക് ശരാശരി വരുമാനം ഗ്യാരണ്ടിയാണെന്നാണ് അവരുടെ പക്ഷം.

അമീറിനൊപ്പം അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവരും കൂടിയെത്തുന്നതോടെ ഫീലിം ഉത്സവക്കാലത്തെ പ്രധാന ചിത്രമാകും. 150 കോടി രൂപ മുതല്‍ മുടക്കിയാണ് യാഷ് രാജ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ആമി ജാക്സനും ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയായ എന്തിരന്‍റെ രണ്ടാം ഭാഗമായ 2.0 വാണ് മറ്റൊരു വലിയ റിലീസ്. 500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രേക്ഷകരിലേക്കെത്തുന്ന സിനിമ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ഹിന്ദി അടക്കമുളള നിരവധി ഭാഷകളില്‍ ചിത്രം പ്രദര്‍ശത്തിനെത്തും. 

ഡിസംബര്‍ 21 ക്രിസ്മസ് -ന്യൂ ഇയര്‍ റിലീസായി എത്തുന്ന, ഒരു ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന സീറോയാണ് മറ്റൊരു ബിഗ് ബജറ്റ് റിലീസ്. ഇവ കൂടാതെ രണ്‍വീര്‍ സിംഗിന്‍റെ സിമ്പ, അര്‍ജുന്‍ കപൂര്‍ -പരിണീതി ചോപ്ര ജോഡികളുടെ നമസ്തേ ഇംഗ്ലണ്ട്, ധമാല്‍ സീരിസിലെ പുതിയ ചിത്രമായ ടോട്ടല്‍ ധമാല്‍ എന്നിവയും ഈ ഉത്സവക്കാലം പൊളിച്ചടുക്കാന്‍ എത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 മുതല്‍ 25 ശതമാനം വരെ വരുമാന വര്‍ദ്ധനവാണ് ഈ വര്‍ഷം ബോളിവുഡ് പ്രതിക്ഷിക്കുന്നത്. 2017 ല്‍ ബോളിവുഡ് നേടിയ ആകെ വരുമാനമായ 3,000 കോടി രൂപ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയ്ക്ക് തന്നെ വ്യവസായം നേടിക്കഴിഞ്ഞു. അതിനാല്‍ അടുത്ത മൂന്ന് മാസം കൊണ്ട് 25 ശതമാനം വരുമാന വളര്‍ച്ച ഉറപ്പെന്നാണ് പ്രശസ്ത സിനിമ നിര്‍മ്മാണ ഗ്രൂപ്പുകളുടെ അഭിപ്രായം.      

click me!