
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്നും പെട്രോളിനും ഡീസലിനും വില വർധിച്ചു. തുടർച്ചയായ ഒൻപതാം ദിവസമാണ് പെട്രോളിന് വില വർധിക്കുന്നത്.
തലസ്ഥാന നഗരത്തില്‍ പെട്രോളിന് ഇന്ന് 14 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. 81.45 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിനാകട്ടെ ഇന്ന് 15 പൈസയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ലിറ്ററിന് 74.74 രൂപയായിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ഒരു രൂപയിലധികം പെട്രോളിന് വര്‍ധിച്ചപ്പോള്‍ ഡീസലിനാകട്ടെ 94 പൈസയും വര്‍ധിച്ചിട്ടുണ്ട്.