സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

Published : Oct 31, 2018, 11:24 AM IST
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

Synopsis

തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതെ നിരക്കില്‍ തന്നെയാണ് ഇന്നും ഇന്ധന വില്‍പ്പന നടക്കുന്നത്. 

തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 75 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 99 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 76.46 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്.
 

PREV
click me!

Recommended Stories

'ഇന്ത്യയിൽ സ്റ്റാർലിങ്ക് നിരക്ക് കുറയ്ക്കേണ്ടിവരും'; ജിയോയെ നേരിടാൻ മസ്‍ക്, ഇന്റർനെറ്റ് വിപണിയിൽ മത്സരം കടുക്കും
എഐയുടെ വളർച്ചയ്ക്ക് ഇനി തടസം ചിപ്പ് ക്ഷാമമല്ല, പണച്ചെലവ്; മുന്നറിയിപ്പുമായി ഇൻ്റൽ, ബ്രോഡ്കോം മേധാവികൾ