പെട്രോള്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

By Web DeskFirst Published Jan 24, 2018, 5:41 PM IST
Highlights

പെട്രോള്‍ വില മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. ദില്ലിയിൽ 72.43 രൂപയ്‌ക്കാണ് ഇന്ന് പെട്രോള്‍ വിൽക്കുന്നത്. 2014 ഓഗസ്റ്റിൽ ദില്ലിയിൽ 72.51 രൂപ ആയതിന് ശേഷം ഇത്രയും ഉയര്‍ന്ന നിരക്ക് വരുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിൽ 75.13 രൂപയും മുംബൈയിൽ 80.30 രൂപയും ചെന്നൈയിൽ 75.12 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. തിരുവനന്തപുരത്ത് 76.32 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഇതേപോലെ ഡീസൽ വിലയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. തിരുവനന്തപുരത്ത് ലിറ്ററിന് 68.80 രൂപയാണ് ഇന്നത്തെ ഡീസൽ വില. ദില്ലിയിൽ 63.38, കൊൽക്കത്തയിൽ 66.04, മുംബൈയിൽ 67.50, ചെന്നൈയിൽ 66.84 എന്നിങ്ങനെയാണ് ഇന്നത്തെ ഡീസൽ വില. ഡീസൽ വില ക്രമാതീതമായി ഉയര്‍ന്നത് പണപ്പെരുപ്പം കൂടാൻ ഇടയാക്കുമെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഒപെക് അംഗങ്ങളായ രാജ്യങ്ങള്‍, എണ്ണ ഉൽപാദനം കുറച്ചതുകാരണം ക്രൂഡ്ഓയിൽ വില വര്‍ദ്ധിച്ചിരുന്നു. ഇതാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാൻ കാരണം. ഇന്നത്തെ വില പ്രകാരം ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറാണ് വില. ഇന്ത്യയിൽ എണ്ണ കമ്പനികള്‍ ദിവസേന വില നിശ്ചയിക്കുന്നതും പെട്രോള്‍-ഡീസൽ വില കൂടാൻ മറ്റൊരു കാരണമാണ്.

click me!