ശതാബ്ദി-രാജ്യധാനി തീവണ്ടികളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

By Web DeskFirst Published Dec 15, 2017, 11:22 AM IST
Highlights

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനുകളായ ശതാബ്ദി,രാജ്യധാനി,തുരന്തോ തീവണ്ടികളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. 

ഓഫ് സീസണുകളിലും, മുഴുവന്‍ ടിക്കറ്റുകളും ബുക്ക്ഡ് ആവാത്ത സാഹചര്യങ്ങളിലും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കാനാണ് റെയില്‍വേ ഇപ്പോള്‍ ആലോചിക്കുന്നത്. നിലവിലുള്ള ഫ്‌ളെക്‌സി ഫെയര്‍ സംവിധാനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

കഴിഞ്ഞ വര്‍ഷം മുതലാണ് റെയില്‍വേ പ്രീമിയം ട്രെയിനുകളില്‍ ഫഌക്‌സി നിരക്ക് ഏര്‍പ്പെടുത്തിയത്. ഒഴിവുള്ള സീറ്റുകള്‍ പത്ത് ശതമാനം വീതം ബുക്കാവുമ്പോള്‍ ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വച്ച് വര്‍ധിക്കുന്നതായിരുന്നു ഈ സംവിധാനം.                                            

ഇതിലൂടെ 2016-ല്‍ മാത്രം റെയില്‍വേ 546 കോടിയുടെ അധികവരുമാനം നേടിയെങ്കിലും യാത്രക്കാരെ പിഴിയുന്ന ഏര്‍പ്പെടാനിനെതിരെ വലിയ ജനരോഷമുയര്‍ന്നിരുന്നു. ഫഌക്‌സി സംവിധാനം മൂലം പല ട്രെയിനുകളിലും ടിക്കറ്റ് നിരക്ക് ഒന്നരഇരട്ടിയായി വര്‍ധിച്ചിരന്നു. ഇതോടെ ആളുകള്‍ മറ്റു ഗതാഗതസംവിധാനങ്ങളെ ആശ്രയിക്കാനും ആരംഭിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് റെയില്‍വെ ഫഌക്‌സി നിരക്കില്‍ മാറ്റം കൊണ്ടു വരുന്നത്. വിമാനങ്ങളിലെന്നത് പോലെ തിരക്കേറുമ്പോള്‍ നിരക്കേറുകയും തിരക്കില്ലാത്തപ്പോള്‍ നിരക്ക് കുറയുകയും ചെയ്യുന്നതാവും പുതിയ രീതി. 


 

click me!