മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു; ഗ്രാറ്റുവിറ്റി പരിധി 30 ലക്ഷമാക്കി

By Web TeamFirst Published Feb 1, 2019, 12:06 PM IST
Highlights

തൊഴിലാളികളെ ഹാപ്പിയാക്കി ബജറ്റ്....  ഇഎസ്ഐ പരിധി 21,000 ആയി ഉയര്‍ത്തി, ഗ്രാറ്റുവിറ്റി പരിധി മുപ്പത് ലക്ഷമാക്കി.

ദില്ലി:അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2019 ബജറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രധാന്‍ മന്ത്രി ശ്രമ് യോഗി മന്ദന്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ മൂവായിരം രൂപ പെന്‍ഷനാവും തൊഴിലാളികള്‍ക്ക് ലഭിക്കുക.

മാസം തോറും നൂറ് രൂപ നിക്ഷേപിച്ചു കൊണ്ട് തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരാം. അറുപത് വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിക്കും.നിത്യവരുമാനക്കാരായ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. പത്ത് കോടിയോളം അസംഘടിത തൊഴിലാളികള്‍ പദ്ധതിയില്‍ ചേരുന്നതോടെ ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായി ഇതുമാറും. 

ഇതോടൊപ്പം ഇഎസ്ഐ പരിധി 21,000 ആയി ഉയര്‍ത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട്. ഇതോടെ പ്രതിമാസം 21,000 രൂപ വരെ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തുച്ഛമായ തുക പ്രതിമാസം അടച്ച് ഇന്‍ഷുറന്‍സ്  പരിരക്ഷ ഉറപ്പാക്കാം. ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തിയതാണ് തൊഴിലാളികള്‍ക്ക് ആഹ്ളാദം നല്‍കുന്ന മറ്റൊരു പ്രഖ്യാപനം ഗ്രാറ്റുവിറ്റി പരിധി നിലവിലുള്ള പത്ത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. 
 

click me!