
രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളില്‍ നിന്ന് തട്ടിപ്പിലൂടെ ആകെ നഷ്ടപ്പെട്ടത് 25,775 കോടി രൂപ. 2017 -18 സാമ്പത്തിക വര്‍ഷത്തെ ആകെ നഷ്ടക്കണക്കുകളാണിത്. ചന്ദ്രശേഖര്‍ ഗൗദ് എന്ന വ്യക്തി സമര്‍പ്പിച്ച വിവരാവകാശത്തിന് മറുപടിയായി ആര്‍ബിഐയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണിവ.
ഇതില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഏറ്റവും വലിയ തട്ടിപ്പിനിരയായ ബാങ്ക്. മൊത്തം 6461.13 കോടി രൂപയുടെ നഷ്ടമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടായത്. നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും തട്ടിപ്പുകളായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ നില മോശമാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വിവിധ തട്ടിപ്പുകളിലൂടെ നഷ്ടമായത് 2390.75 കോടി രൂപയാണ്. ആര്‍ബിഐ നല്‍കിയ ലിസ്റ്റിലുളള തട്ടിപ്പിനിരയായ മറ്റ് ബാങ്കുകളും തുക ഇപ്രകാരമാണ്. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,224.86 കോടി നഷ്ടമായി. ബാങ്ക് ഓഫ് ബറോഡയ്ക്ക് നഷ്ടം 1,928.25 കോടിയാണ്. അലഹാബാദ് ബാങ്കിന് 1,520 കോടി രൂപയും ആന്ധ്ര ബാങ്കിന് 1,303.30 കോടിയും നഷ്ടമായി. യുക്കോ ബാങ്കിന്‍റെ നഷ്ടം 1,224.64 കോടിയാണ്.
ആര്‍ടിഐയില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലുളള തട്ടിപ്പുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്ബിഐക്ക് കനത്ത നഷ്ടം നേരിട്ടുവെന്ന വാര്‍ത്തകള്‍ക്ക് ശേഷം പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സാമ്പത്തിക വിദഗ്ധന്‍ ജയന്തിലാല്‍ ഭണ്ഡാരിയുടെ അഭിപ്രായ പ്രകാരം പൊതുമേഖല ബാങ്കുകള്‍ അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.