പൊതുമേഖല ബാങ്കുകള്‍ 21ല്‍ നിന്ന് പത്തായി കുറഞ്ഞേക്കും: ഫിനാന്‍സ് കമ്മീഷന്‍ അംഗം

By Web DeskFirst Published Apr 26, 2018, 10:54 AM IST
Highlights
  • പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന നടത്താനായി ഹോള്‍ഡിങ് കമ്പനികള്‍ തുടങ്ങും

ദില്ലി: പൊതുമേഖല ബാങ്കുകളുടെ സര്‍ക്കാര്‍ ഓഹരി വില്‍പ്പന തുടരുമെന്നുളള സൂചന നല്‍കിക്കൊണ്ട് ഫിനാന്‍സ് കമ്മീഷന്‍ അംഗത്തിന്‍റെ വെളിപ്പെടുത്തല്‍. മുന്‍ ഫിനാന്‍സ് സെക്രട്ടറിയും 15 മത് ഫിനാന്‍സ് കമ്മീഷന്‍ അംഗവുമായ ശക്തികാന്ത് ദാസാണ് ഓഹരി വില്‍പ്പന സംബന്ധിച്ച സൂചനകള്‍ നല്‍കിയതെന്ന് എന്‍എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുറച്ചു നാളുകൂടി കഴിയുമ്പോള്‍ പൊതുമേഖല ബാങ്കുകളുടെ എണ്ണം പത്തായി ചുരുങ്ങിയേക്കാം. ഇപ്പോഴുളള 21 ബാങ്കുകളെ സംയോജിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യും. പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന നടത്താനായി ഹോള്‍ഡിങ് കമ്പനികള്‍ തുടങ്ങും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച 30 മത് ലക്ചര്‍ പരമ്പരയിലാണ് ശക്തികാന്ത് ദാസ് സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കിയത്.

ഐ.ഡി.ബി.ഐ അടക്കമുളള പൊതുമേഖല ബാങ്കുകളുടെ സര്‍ക്കാര്‍ ഓഹരി വിഹിതം പൂര്‍ണ്ണമായി വില്‍ക്കുകയോ വിഹിതം കുറയ്ക്കുകയോ ചെയ്യാന്‍ സര്‍ക്കാര്‍ നയ തീരുമാനങ്ങള്‍ നേരത്തെ കൈക്കൊണ്ടിരുന്നു. സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തിന്‍റെ പൊതുചിലവാക്കലുകള്‍ക്ക് ഗുണപരമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

click me!