'വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങല്ലേ..' - റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

Published : Apr 11, 2016, 01:16 PM ISTUpdated : Oct 04, 2018, 11:43 PM IST
'വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങല്ലേ..' - റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

Synopsis

ദില്ലി: റിസര്‍വ് ബാങ്കിന്റെ പേരില്‍ വരുന്ന വ്യാജ മെയിലുകളില്‍ കുടുങ്ങി കബളിപ്പിക്കലിന് ഇരയാകരുതെന്നു മുന്നറിയിപ്പ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. റിസര്‍വ് ബാങ്ക് പൊതുജനങ്ങളില്‍നിന്നു പണം സ്വീകരിക്കുന്നില്ലെന്നും, പണം ആവശ്യപ്പെട്ടുള്ള മെസെജുകള്‍, ഇ-മെയിലുകള്‍ എന്നിവയില്‍ കുടുങ്ങരുതെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള മെയിലുകള്‍ ലഭിച്ചെന്നു കാട്ടി ഇന്നു ലഭിച്ച പത്തോളം പരാതികള്‍ പരിശോധിച്ച ശേഷമാണ് രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പൊതുജനങ്ങളില്‍നിന്നു പണം ആവശ്യപ്പെടുന്ന രീതിയില്‍ റിസര്‍വ് ബാങ്ക് ഒരിക്കലും സന്ദേശങ്ങള്‍ അയക്കില്ല. റിസര്‍വ് ബാങ്കിന്റെ പക്കല്‍ 360 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ കരുതല്‍ശേഖരമുണ്ട്. സര്‍ക്കാര്‍ ബോണ്ടുകളായി എട്ടു ലക്ഷം കോടി രൂപ വേറെയും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളില്‍നിന്നു പണം ആവശ്യപ്പെടേണ്ടതില്ല - രാജന്‍ പറയുന്നു.

പണം ആവശ്യപ്പെടുന്ന മറ്റു തട്ടിപ്പുകളുമുണ്ട്. 50 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടുണ്ടെന്നും, അതു ലഭിക്കുന്നതിനുള്ള ട്രാന്‍സാക്ഷന്‍ ചെലവായി ഇരുപതിനായിരം രൂപ അടയ്ക്കണമെന്നുമൊക്കെ കാണിച്ച് വ്യാജ മെയിലുകള്‍ വരുന്നുണ്ട്. ഇത്തരത്തിലുള്ള മെസെജുകളൊന്നും ഒരിക്കലും റിസര്‍വ് ബാങ്ക് അയക്കില്ല - അദ്ദേഹം വ്യക്തമാക്കി. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒരു ലക്ഷം കടന്നിട്ടും നിലംതൊടാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?