പറ്റിച്ച് പണം തട്ടിയെന്നാരോപിച്ച് രാഹുല്‍ ദ്രാവിഡിന്റെ പരാതി

Web Desk |  
Published : Mar 18, 2018, 04:33 PM ISTUpdated : Jun 08, 2018, 05:43 PM IST
പറ്റിച്ച് പണം തട്ടിയെന്നാരോപിച്ച് രാഹുല്‍ ദ്രാവിഡിന്റെ പരാതി

Synopsis

കമ്പനി മാനേജറും മുൻ സ്പോർട്സ് ലേഖകനുമായ സുത്രം സുരേഷ് വാഗ്ദാനം നൽകിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ്

ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ്. വിക്രം ഇൻവസ്റ്റ്മെന്റ്സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കമ്പനി മാനേജറും മുൻ സ്പോർട്സ് ലേഖകനുമായ സുത്രം സുരേഷ് വാഗ്ദാനം നൽകിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് സദാശിവ നഗർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

ദ്രാവിഡും സൈന നെഹ്‍വാളുമടക്കമുളള പ്രമുഖരെ കമ്പനി വഞ്ചിച്ചതായി ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകുതിയോളം തുക അധികമായി നൽകാമെന്ന് വാഗ്ദാനം നൽകി  350 കോടിയിൽ അധികം തുക കമ്പനി തട്ടിയെന്നാണ് കേസ്. ഇതിനോടകം മുന്നൂറോളം പേർ പരാതിയുമായി എത്തിയിട്ടുണ്ട്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുത്തയാള്‍ മരിച്ചാല്‍ ആര് തിരിച്ചടയ്ക്കണം? ബാങ്കുകള്‍ പറയാത്ത കാര്യങ്ങള്‍ ഇതാ
സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍