ടിക്കറ്റ്​ റദ്ദാക്കൽ വഴി റെയിൽവെയുടെ നേട്ടം 1400 കോടി

Published : Aug 04, 2017, 10:11 PM ISTUpdated : Oct 05, 2018, 02:03 AM IST
ടിക്കറ്റ്​ റദ്ദാക്കൽ വഴി റെയിൽവെയുടെ നേട്ടം 1400 കോടി

Synopsis

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവെ ടിക്കറ്റ്​ റദ്ദാക്കൽ ചാർജ്​ ഇനത്തിൽ റെയിൽവെക്ക്​ 1400 കോടി രൂപയുടെ വരുമാനം. ഇതിന്​ തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച്​ 25 ശതമാനത്തിൻ്റെ വർധനയാണിത്​. 2015 മുതൽ കാൻസലേഷൻ ചാർജ്​ ഇരട്ടിയാക്കിയതാണ്​​ ഇൗ ഇനത്തിലുള്ള വരുമാന വർധനവിന്​ കാരണമെന്നാണ്​ കരുതുന്നത്​. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവെ സഹമന്ത്രി രജൻ ഗൊഹയിൻ ആണ്​ ഇക്കാര്യം അറിയിച്ചത്​.

2015ലെ റെയിൽവെ പാസഞ്ചർ ചട്ടപ്രകാരമാണ്​ യാത്രക്കാരിൽ നിന്ന്​ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക്​ കാൻസലേഷൻ ചാർജ്​ ഇൗടാക്കുന്നത്​. വ്യവസ്​ഥകൾക്ക്​ വിധേയമായി യാത്ര നിരക്ക്​ തിരികെ നൽകാനും ചട്ടത്തിൽ വ്യവസ്​ഥയുണ്ട്​. എന്നാൽ കാൻസലേഷൻ ചാർജ്​ തിരികെ നൽകാൻ ചട്ടപ്രകാരം വ്യവസ്​ഥയില്ലെന്ന്​ മന്ത്രി പറഞ്ഞു. ദക്ഷിണ-മധ്യ റെയിൽവെ 2016 -17ൽ റിസർവ്​ ചെയ്​ത ടിക്കറ്റുകളുടെ ക്ലറിക്കൽ ചാർജ്​ ഇനത്തിൽ 103.27 കോടി രൂപ നേട്ടമുണ്ടാക്കിയതായും മന്ത്രി പറഞ്ഞു. 2015 നവംബർ മുതൽ  മുമ്പുള്ള ഉറപ്പായ 3 എ.സി ടിക്കറ്റുകളുടെ  കാൻസ​ലേഷൻ  ചാർജ്​ 90 രൂപയിൽ നിന്ന്​ 180 ആക്കി ഉയർത്തിയിരുന്നു.  2 എ.സി ടിക്കറ്റുകളുടെത്​ 100 രൂപയിൽ നിന്ന്​ 200 ആയും ഉയർത്തിയിരുന്നു. ഉറപ്പായ സ്ലീപ്പർ ക്ലാസുകളുടെ കാൻസലേഷൻ ചാർജ്​ ഇരട്ടിയാക്കുകയും ചെയ്​തിരുന്നു. സെക്കൻഡ്​ ക്ലാസ്​ ടിക്കറ്റുകളുടെ ചാർജ്​ 30 രൂപയിൽ നിന്ന്​ 60 ആക്കി വർധിപ്പിക്കുകയും ചെയ്​തിരുന്നു. പുതിയ ചട്ടപ്രകാരം ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞാൽ ടിക്കറ്റ്​ തുക തിരികെ ലഭിക്കാൻ വ്യവസ്​ഥയില്ല. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്