പരസ്യത്തിന് പണം നല്‍കേണ്ട, യാത്രക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കിയാല്‍ മതി: റെയില്‍വേ

Published : Dec 31, 2018, 04:34 PM IST
പരസ്യത്തിന് പണം നല്‍കേണ്ട, യാത്രക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കിയാല്‍ മതി: റെയില്‍വേ

Synopsis

റെയില്‍വേ ബോര്‍ഡിന് കീഴിലുളള ട്രാന്‍സ്ഫര്‍മേഷന്‍ സെന്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഡിസംബര്‍ 27 ന് ജനറല്‍ മാനേജര്‍മാര്‍ക്ക് ലഭിച്ചു.

ദില്ലി: ട്രെയിനിന്‍റെ ബോഗിയിലെ പരസ്യത്തില്‍ കാണുന്ന സോപ്പ് ഇനിമുതല്‍ ബോഗിക്കുളളിലെ ടോയിലറ്റില്‍ കണ്ടാല്‍ ഞെട്ടേണ്ട കാര്യമില്ല. റെയില്‍വേ തുടക്കം കുറിച്ച പുതിയ 'ബാര്‍ട്ടര്‍' സംവിധാനത്തിന്‍റെ ഭാഗമാണ് അത്തരം സൗകര്യങ്ങള്‍.  

പണം നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ രീതിയാണ് ഇനിമുതല്‍ ട്രെയിനുകളില്‍ പരസ്യം അനുവദിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയും നടപ്പാക്കാന്‍ പോകുന്നത്. പരസ്യങ്ങള്‍ അനുവദിക്കുകയും പകരം പണം ഈടാക്കാതെ യാത്രക്കാര്‍ക്കുളള സാധനങ്ങളായും സേവനങ്ങളായും പ്രതിഫലം ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

റെയില്‍വേ ബോര്‍ഡിന് കീഴിലുളള ട്രാന്‍സ്ഫര്‍മേഷന്‍ സെന്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഡിസംബര്‍ 27 ന് ജനറല്‍ മാനേജര്‍മാര്‍ക്ക് ലഭിച്ചു. യാത്രക്കാരെയും പരസ്യ ദാതാവിനെയും ഒരേ സമയം സന്തുഷ്ടരാക്കാനും ചെലവ് കുറയ്ക്കാനുമാണ് റെയില്‍വേയുടെ ശ്രമം. 
 

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ