
മുംബൈ: ജെറ്റ് എയര്‍വേയ്സ് സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നയതന്ത്ര വിദഗ്ധന്‍ കൂടിയായ രഞ്ജന്‍ മത്തായി രാജിവച്ചു. ജെറ്റ് എയര്‍വേയ്സ് നിലവില്‍ സമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
രണ്ടാഴ്ച്ച മുന്‍പ് മറ്റൊരു സ്വതന്ത്ര ഡയറക്ടര്‍ വിക്രം സിങ് മേത്ത രാജിവച്ചിരുന്നു. പ്രവര്‍ത്തനത്തിനുളള സമയ ദൗര്‍ലഭ്യം മൂലമാണ് രാജിയെന്ന് രഞ്ജന്‍ മത്തായി വ്യക്തമാക്കിയതായി ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.