റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

By Web DeskFirst Published Dec 6, 2017, 2:51 PM IST
Highlights

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. പ്രതീക്ഷിക്കപ്പെട്ടത് പോലെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പകള്‍ക്കുള്ള പലിശ നിരക്കായ റിപ്പോ നിരക്ക് ആറ് ശതമാനയും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. 

ഇന്നലെ ആരംഭിച്ച റിസര്‍വ് ബാങ്ക് അവലോകന സമിതി യോഗം വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നത്. പണപ്പെരുപ്പവും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വര്‍ദ്ധനവും കണക്കിലെടുത്ത് തല്‍ക്കാലം നിരക്കുകളില്‍ മാറ്റം വരില്ലെന്ന് തന്നെയാണ് സാമ്പത്തിക രംഗത്തുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ മാസം വായ്പാ നിരക്ക് കൂട്ടിയേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വായ്പാ നിരക്ക് കുറയ്ക്കണമെന്ന കടുത്ത സമ്മര്‍ദ്ദം സര്‍ക്കാറില്‍ റിസര്‍വ് ബാങ്കിനുണ്ടായിരുന്നു. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്ന നിലപാടാണ് റിസര്‍വ് സ്വീകരിച്ചത്.

click me!