
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടിയുടെ തട്ടിപ്പ് നടന്ന കാലയളവില്‍ റിസര്‍വ് ബാങ്ക് കാര്യക്ഷമമായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി കുറ്റപ്പെടുത്തി. ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് മെച്ചപ്പെട്ട സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിശ്ചിത ഇടവേളകളില്‍ ഓഡിറ്റ് നടത്തുന്നതിന് പകരം പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം പരിശോധന നടത്തുകയെന്ന് രീതിയിലേക്ക് റിസര്‍വ് ബാങ്ക് മാറി. പ്രശ്നങ്ങള്‍ നിര്‍വചിക്കാനും റിസര്‍വ് ബാങ്ക് ചില മാനദണ്ഡങ്ങള്‍ തയ്യാറിക്കിയിട്ടുണ്ട്. അത് അനുസരിച്ച് മാത്രമാണ് പരിശോധനകള്‍ നടത്തുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടന്ന സമയത്ത് റിസര്‍വ് ബാങ്കിന്റെ ഒരു പരിശോധനയും ഉണ്ടായില്ല. റിസര്‍വ് ബാങ്ക് പ്രാഥമികമായി ചെയ്യേണ്ട ഓരോ ബാങ്കുകളുടെയും പരിശോധനയെന്ന കാര്യം ഇപ്പോള്‍ നടക്കുന്നില്ല. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ കുറിച്ച് വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തി വരികയാണെന്നു ഇതിന്റെ വിശദാംശങ്ങല്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.