സാമ്പത്തിക വളര്‍ച്ച; രാജ്യം മുന്നോട്ട് കുതിയ്‌ക്കുന്നെന്ന് റിസര്‍വ് ബാങ്ക്

By Web DeskFirst Published Dec 7, 2017, 6:06 PM IST
Highlights

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ് ബാങ്ക് അവകാശപ്പെട്ടു. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി ഉയരുമെന്നും ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇത് തിരുത്തി 6.7 ശതമാനമാക്കുകയായിരുന്നു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 5.7 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. സെപ്തംബറില്‍ അവസാനിച്ച തൊട്ടടുത്ത പാദത്തില്‍ ഇത് 6.3 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിയ്‌ക്കുകയാണെന്നാണ് ഇന്നലെ റിസര്‍വ് ബാങ്ക് വിലയിരുത്തിയത്. കേന്ഗ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികള്‍, ഐ.പി.ഒയിലെ ഉണര്‍വ് തുടങ്ങിയവയെല്ലാം സാമ്പത്തിക വളര്‍ത്തച്ചയ്‌ക്ക് ആക്കം കൂട്ടുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 

click me!