ഗ്രാമിന് 3050 രൂപ; സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്

By Web TeamFirst Published Jan 26, 2019, 10:53 AM IST
Highlights

സ്വർണവിലയില്‍  ഇന്ന് 400  രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ്ണവില. അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതും,വിവാഹസീസൺ അടുത്തതുമാണ് നിരക്ക് ഉയരാൻ കാരണം

കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു.  രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി. സ്വർണവിലയില്‍  ഇന്ന് 400  രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ്ണവില.

അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതും,വിവാഹസീസൺ അടുത്തതുമാണ് നിരക്ക് ഉയരാൻ കാരണം. അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന്റെ നിരക്ക് 1302 ഡോളറാണ്.  2012ൽ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോർഡ്. ഡിസംബർ ആദ്യം 22,520 രൂപയായിരുന്നു സ്വർണവില. ഒന്നരമാസം കൊണ്ട് ഉണ്ടായത് 1,600 രൂപയുടെ വർധനവാണ് . വിവാഹ സീസണായതിനാൽ കച്ചവടക്കാരിൽ നിന്നും ഉപയോക്താക്കളിൽ നിന്നും ആവശ്യമേറിയതും വില കൂടാൻ കാരണമായെന്നാണ് കണക്കുകൂട്ടുന്നത്.
 

click me!