കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉ‍‍ഡാന്‍ 'ചിറകുവിരിച്ചു'

By Web TeamFirst Published Jan 25, 2019, 12:33 PM IST
Highlights

നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങൾക്ക് പുറമെ ഗാസിയാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങും.  പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയിൽ ഉഡാൻ സർവീസ്  നഷ്ടമാകുമെന്നതിനാൽ കിയാൽ ആദ്യം പിന്മാറിയിരുന്നു.

കണ്ണൂര്‍: കുറഞ്ഞ നിരക്കിൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാൻ സർവീസുകൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ തുടക്കമായി. ഇൻഡിഗോ എയർ ലൈൻസ് ആണ് ആദ്യ സർവീസ് തുടങ്ങിയത്.  കണ്ണൂരിൽ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഉഡാൻ അടിസ്ഥാനത്തിൽ സ്‌പൈസ് ജെറ്റും ഉടൻ സർവീസ് ആരംഭിക്കും.  

നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങൾക്ക് പുറമെ ഗാസിയാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങും.  പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയിൽ ഉഡാൻ സർവീസ്  നഷ്ടമാകുമെന്നതിനാൽ കിയാൽ ആദ്യം പിന്മാറിയിരുന്നു.  പിന്നീട് കേന്ദ്രം പ്രത്യേക ഇളവുകൾ നൽകിയാണ് സർവീസുകൾ തുടങ്ങിയത്.  മണിക്കൂറിനു 2500 രൂപ നിരക്കിൽ ആയിരിക്കും ടിക്കറ്റുകൾ. 

click me!