82 കോടിയുടെ വീട് സ്വന്തമാക്കി പേടിഎം മേധാവി

By Web DeskFirst Published Jun 8, 2017, 11:47 PM IST
Highlights

രാജ്യത്ത് ഏറ്റവും ചെലവുകൂടിയ റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഒന്നായ ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിൽ പേടിഎം സ്ഥാപകനും ഡിജിറ്റൽ സംരംഭകനുമായ വിജയ് ശേഖർ ശർമ 82 കോടി രൂപ (12.7 മില്യൻ ഡോളർ) വിലമതിക്കുന്ന വീട് സ്വന്തമാക്കി.

ലൂട്ടെൻസിന്റെ മേഖലയിൽ ഏകദേശം 6000 ചതുരശ്ര അടിയിൽ എം ഒ യു ഒപ്പിട്ട ശേഷം ശർമ്മ വന്‍തുക അഡ്വാൻസ് കൊടുത്തുതായാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ സോഫ് ബാങ്കിൽ 1.4 ബില്യൺ ഡോളർ നിക്ഷേപമുള്ള ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് പേടിഎം. പേടിഎം പേയ്മെന്റ്സ് ബാങ്കിലെ 51 ശതമാനം ഉടമസ്ഥതയിൽ ശർമ്മയാണ് ഭൂരിഭാഗം ഓഹരികളുടെയും ഉടമ.

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലായിരുന്നു വിജയ് ശര്‍മ്മയുടെ ജനനം. സ്‌കൂള്‍ അധ്യാപകനായിരുന്നു അച്ഛന്‍. അമ്മ സാധാരണക്കാരിയായ വീട്ടമ്മ. മൂത്ത രണ്ട് സഹോദരിമാരും ഇളയ അനുജനും. 2016ല്‍ നവംബറില്‍ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണ് ശര്‍മ്മയുടെ തലവര തെളിയുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പേടിഎം വാലറ്റുകളില്‍ 1000 ശതമാനം പണമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇന്ന് ഫോബ്സ് പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കോടീശ്വരനാണ് ശർമ്മ. 1.3 ബില്യൺ ഡോളറിൻറെ ആസ്തിയാണ് ശർമ്മക്കുള്ളത്. ഹാറൂൺ ഇൻഡ്യൻ സമ്പന്നരുടെ പട്ടികയിൽ കഴിഞ്ഞ വർഷം ശർമ്മയുടെ സമ്പത്ത് 162 ശതമാനം വർധിച്ചു. 40 വർഷം കൊണ്ട് സമ്പന്നനായ ഒരു സംരംഭകനാകുകയായിരുന്നു അദ്ദേഹം.

നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടനെ സോഷ്യൽമീഡിയ വഴി അഭിനന്ദനം അറിയിച്ച വ്യക്തിയാണ് വിജയ് ശർമ. വരാനിരിക്കുന്ന നാളുകളിലെ വൻ സാധ്യതകൾ മുൻകൂട്ടി കണ്ടായിരുന്നു പേടിഎം മേധാവി ഇത്തരമൊരു ട്വീറ്റ് ചെയ്തതെന്ന് വ്യക്തം. ഇന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡില്‍ 200 ശതമാനവും വിനിമയ നിരക്കില്‍ 250 ശതമാനവും വര്‍ധനവുണ്ടായെന്ന് പേടിഎം പറയുന്നു.

അതുപോലെ നോട്ട് നിരോധനം ശര്‍മ്മയെ സഹായിച്ചത് പേടിഎമ്മിന‍്റെ രൂപത്തില്‍ മാത്രമല്ല എന്നതും കൗതുകകരമാണ്.  രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഡിമോണിറ്റൈസേഷന്‍ ഉണ്ടാക്കിയ തകര്‍ച്ചയും 82 കോടിയുടെ വീട് വാങ്ങാന്‍ ശര്‍മ്മയെ തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

click me!