റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിപണി വിലയില്‍ മാറ്റമില്ല

By Web DeskFirst Published May 6, 2018, 10:21 AM IST
Highlights
  • ആര്‍എസ്എസ് നാലിന് 120 രൂപയാണ് വില

കോട്ടയം: റബ്ബര്‍ വിലയില്‍ ഈ മാസം മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും കിലേയ്ക്ക് 120 രൂപയ്ക്ക് മുകളിലേക്ക് വില ഉയരാതെ നില്‍ക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ആര്‍എസ്എസ് നാലിന് 120 രൂപയാണ് വില. ആര്‍എസ്എസ് അഞ്ചിന് കിലോയ്ക്ക് 118 രൂപയാണ് നിലവിലെ വില നിലവാരം. 

കേരളത്തിലെ റബ്ബര്‍ മേഖലയില്‍ ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ സാധാരണ ഗതിയില്‍ വില കൂടുന്നതാണ് പതിവ് കാഴ്ച്ച. ഈ കാലഘട്ടത്തിലുണ്ടാവുന്ന വിലക്കയറ്റം റബ്ബര്‍ ഉണക്കി സൂക്ഷിച്ചിട്ടുളള  നിരവധി കര്‍ഷകര്‍ക്ക് പ്രയോജനകരമാകാറുളളതുമാണ്. എന്നാല്‍ ഇപ്രാവശ്യം പ്രതീക്ഷയ്ക്ക് വിപരീതമാണ് സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.  

click me!