
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉല്‍പ്പാദകരായ രുചി സോയയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദാനി - രാംദേവ് മത്സരം മുറുകുന്നു. അദാനി ഗ്രൂപ്പ് രുചി സോയയെ ഏറ്റെടുക്കുന്നതിന് മുന്നോടിയായി 6,000 കോടിയുടെ ബിഡ് സമര്‍പ്പിച്ചിരുന്നു.
രുചി സോയയെ ഏറ്റെടുക്കാന്‍ 5,700 കോടിയുടെ ബിഡാണ് ബാബ രാംദേവ് നയിക്കുന്ന പതഞ്ജലി ഗ്രൂപ്പ് സമര്‍പ്പിച്ചത്. ഇതോടെ, ഏറ്റെടുക്കലിന് ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത അദാനി ഗ്രൂപ്പ് ഉയര്‍ന്ന ബിഡിന്‍റെ ഉടമകളായി മാറി. രുചി സോയയെ ഏറ്റെടുക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉല്‍പ്പാദകരായി മാറുകയാണ് പതഞ്ജലിയുടെ ലക്ഷ്യം.
രുചി സോയയെ ഏറ്റെടുക്കാനായി ലഭ്യമായ എല്ലാവഴികളും തേടുമെന്നും വേണമെങ്കില്‍ നിയമത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കുമെന്നും പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ അറിയിച്ചു. 12,000 കോടി രൂപയുടെ കടത്തിലാണ് ഇപ്പോള്‍ രുചി സോയ മുന്നോട്ട് പോകുന്നത്. സണ്‍ റിച്ച്, രുചി സ്റ്റാര്‍, രുചി ഗോള്‍ഡ് എന്നിവയാണ് രുചി സോയയുടെ ഭക്ഷ്യഎണ്ണ ബ്രാന്‍ഡുകള്‍. അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യഎണ്ണ ബ്രാന്‍ഡാണ് ഫോര്‍ച്യൂണ്‍. രുചി സോയയെ ഏറ്റെടുക്കുന്നവര്‍ ഭാവിയില്‍ രാജ്യത്തെ ഭക്ഷ്യഎണ്ണ വിപണി നിയന്ത്രിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.