ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു; ഇന്ധനവില കൂടും

Published : Sep 12, 2018, 10:04 AM ISTUpdated : Sep 19, 2018, 09:23 AM IST
ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു; ഇന്ധനവില കൂടും

Synopsis

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു . ഡോളർ^രൂപ വിനിമയ നിരക്ക് 72.88 ആയി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ. ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു.

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു . ഡോളർ^രൂപ വിനിമയ നിരക്ക് 72.88 ആയി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ. ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു.

തിങ്കളാഴചയെ അപേക്ഷിച്ച് ഡോളറിനെതിരെ രൂപ ഇന്നലെ രാവിലെ നില മെച്ചപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം തകര്‍ന്നടിയുകയായിരുന്നു. ഡോളറിനോട് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.74 ലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

രാവിലെ ഡോളറിനെതിരെ 72.74 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ  14 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. രൂപ വീണ്ടും ഇടിഞ്ഞതോടെ ഇന്ധനവില വീണ്ടും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ 42 ദിവസത്തിനിടയില്‍ ഇന്ന് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല.

PREV
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും