രൂപ കുത്തനെ താഴേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

Published : Aug 30, 2018, 11:10 AM ISTUpdated : Sep 10, 2018, 03:13 AM IST
രൂപ കുത്തനെ താഴേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

Synopsis

ഇന്നലെ 70.59ലാണ് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 70.69ല്‍ ആരംഭിച്ച വ്യാപാരം രാവിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ല്‍ എത്തി. 

മുംബൈ: രുപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍ ശക്തിപ്രാപിച്ചതിനാല്‍ ഏഷ്യന്‍ കറന്‍സികളെല്ലാം കാര്യമായ ഇടിവാണ് നേരിടുന്നത്.

ഇന്നലെ 70.59ലാണ് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 70.69ല്‍ ആരംഭിച്ച വ്യാപാരം രാവിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ല്‍ എത്തി. ഈ വര്‍ഷം ഇതുവരെ 9.76 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടാകുന്നത്.

PREV
click me!

Recommended Stories

'ഇന്ത്യയിൽ സ്റ്റാർലിങ്ക് നിരക്ക് കുറയ്ക്കേണ്ടിവരും'; ജിയോയെ നേരിടാൻ മസ്‍ക്, ഇന്റർനെറ്റ് വിപണിയിൽ മത്സരം കടുക്കും
എഐയുടെ വളർച്ചയ്ക്ക് ഇനി തടസം ചിപ്പ് ക്ഷാമമല്ല, പണച്ചെലവ്; മുന്നറിയിപ്പുമായി ഇൻ്റൽ, ബ്രോഡ്കോം മേധാവികൾ