
ദുബായ്: രൂപയുടെ മൂല്യം അടിക്കടി കുറയുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ എക്സ്‍ചേഞ്ച് കേന്ദ്രങ്ങളില്‍ തിരക്കേറുന്നു. എന്നാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുന്നത് കാത്തിരിക്കുന്നവരും കുറവല്ല.
ഡോളറിനെതിരെ 17 മാസത്തെ താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ രൂപയുടെ വിനിമയം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാല്‍ രൂപ ഇനിയും താഴേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് ഏറെപ്പേരും. ഒരു യുഎഇ ദിര്‍ഹത്തിന് 18.58 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. വരും ദിവസങ്ങളില്‍ ഇത് 19ലേക്ക് എത്താനുള്ള സാധ്യതയും സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ പ്രവചിക്കുന്നുണ്ട്. വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...
യു.എസ് ഡോളര്‍............. 68.24
യൂറോ................................. 79.81
യു.എ.ഇ ദിര്‍ഹം................ 18.58
സൗദി റിയാല്‍................... 18.19
ഖത്തര്‍ റിയാല്‍................. 18.74
ഒമാന്‍ റിയാല്‍................... 177.50
ബഹറൈന്‍ ദിനാര്‍............ 181.51
കുവൈറ്റ് ദിനാര്‍.................. 225.56
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.