സലീൽ എസ് പരേഖ് ഇൻഫോസിസിന്റെ പുതിയ സിഇഒ

By Web DeskFirst Published Dec 2, 2017, 5:39 PM IST
Highlights

സലീൽ എസ് പരേഖ് ഇൻഫോസിസിന്‍റെ പുതിയ സിഇഒയും എംഡിയുമാകും. ജനുവരി രണ്ടാം തീയതിയായിരിക്കും പരേഖ് ചുമതലയേൽക്കുക. ഫ്രഞ്ച് ഐടി സേവന കമ്പനിയായ കാപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യൂട്ടിവ് അംഗമാണ് പരേഖ് ഇപ്പോൾ.  ബോംബെ ഐഐടിയിൽ  നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിഗിൽ ബിരുദം നേടിയ പരേഖ് കോർനെൽ യൂനിവേഴ്​സിറ്റിയിൽ നിന്ന്​കമ്പ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എൻജിനിയറിങ്ങിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിശാൽ സിക്കയ്‍ക്ക് പകരക്കാരനായി നിയമിതനായ യു ബി പ്രവീൺ റാവുവിന്റെ കാലാവധി ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെയാണ് പരേഖിന്റെ നിയമനം. റാവു കമ്പിനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി തുടരും.

click me!