എസ്‍ബിഐക്ക് 40 ലക്ഷം രൂപ പിഴ ശിക്ഷ

By Web DeskFirst Published Mar 9, 2018, 10:10 AM IST
Highlights

ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഒരുതരം ഇടപാടുകളെയും ഇത് ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസര്‍വ് ബാങ്ക് 40 ലക്ഷം രൂപ പിഴ ചുമത്തി. കള്ളനോട്ടുകള്‍ കണ്ടെത്താനും പിടിച്ചെടുക്കാനുമുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് ശിക്ഷ. എന്നാല്‍ ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഒരുതരം ഇടപാടുകളെയും ഇത് ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്കിന്റെ രണ്ട് കറന്‍സി ചെസ്റ്റുകളില്‍ റിസര്‍വ് ബാങ്ക് പരിശോധന നടത്തിയപ്പോഴാണ് കള്ളനോട്ട് തടയാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജനുവരി അഞ്ചിന് ബാങ്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബാങ്കിന്റെ മറുപടിയും റിസര്‍വ് ബാങ്ക് നടത്തിയ തെളിവെടുപ്പിലെ വിശദീകരണവും തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്താനുള്ള തീരുമാനമെടുത്തത്.

click me!